120Log inSign up
by Binu Rആ നിമിഷം
Details

മറന്നൂ മനതാരിൽ മനിതൻ 

രാഗദ്വേഷങ്ങളാം മഹാവിപത്തിനെ, 

മഴയായ് പേമാരിയായ് ഹൃത്തിനെ തന്നെ 

വേട്ടയാടിയ പ്രളയമഹാമാരിയെ...!


ദിനങ്ങൾ വെള്ളത്താൽ മൂടപ്പെട്ട 

പകലുകളും രാത്രികളും 

വെറുക്കപ്പെട്ട ദിനങ്ങളും 

കൊഴിഞ്ഞു പോയതും, 

ആരാനും വന്നൊരാജീവിതങ്ങൾ 

കടലിൻ മക്കളാൽ, ആട്ടിത്തെളിക്കാൻ 

വിരുന്നുവന്നതും, മറന്നുപോയോ... !


കോരിനിറച്ച രാപ്പകലുകളിൽ 

അംബരചുംബികളാം ദേവാലയങ്ങളിൽ 

മനസ്സുകൾ ഒളിപ്പിച്ചതും 

നമ്മൾ മറന്നുപോയോ... !


ഇനിയുംവരാനിരിക്കുന്ന പകലുകളിൽ 

വിപത്തായ് പിറക്കാനിരിക്കും 

മഴയാംമാരികൾ വന്നെത്തുമെന്നു 

പുലമ്പുന്നൂ കാലാവസ്ഥാനിരൂപണമെന്ന വൈറസുകൾ...!


വന്നവഴിയെ പറഞ്ഞയക്കാൻ കൈകോർക്കുന്നൂ നമ്മൾ, 

മാലാഖമാർ നിരന്നെത്തി നിൽക്കുന്നൂ 

അതി ജാഗരൂകരായ്... !


നിലനില്പിൻ ആധാരരൂപികളായ് 

നീർദോഷ പിശാചുക്കൾ, 

കാണാമവരെ 

നിന്നുതിരിയേണ്ടുംകാലങ്ങളിൽ... !


ചീനയാം നുണകൾ 

മഹാമേരുക്കൾ നിറഞ്ഞതാം 

ചൊല്ലുകളിൽ ലോകം തരിച്ചീടുന്നു, 

ചില നേരമ്പോക്കുകളിൽ ജ്വലിക്കുന്നൂ, 

ചിന്തകൾക്കപ്പുറം തിരിഞ്ഞുനോക്കിക്കൊണ്ട്... !


നേടും നമ്മൾ മനുഷ്യജാതികൾ, 

തേടും അതിജീവനത്തിനായ് 

പ്രതിരോധമാം രേണുക്കൾ, 

തകർന്നീടാതെ അതിപോരാട്ടവീര്യത്തോടെ 

ക്ഷണികമാം കാലങ്ങൾക്കുള്ളിൽ... നിമിഷമേ!

Loading comments…