120Log inSign up
by Binu Rദേവീ മൂകാംബികേ
Details

സർവ്വംസഹയാം ദേവീ മൂകാംബികേ

സർവേശ്വരീ എന്നിൽ നാക്കിൽ,

വാക്കിൽ വിഘ്നങ്ങൾ തീർത്തുതരേണം

വാണീ മാതേ സർവ്വലോക ജഗൽകാരിണീ!


ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കും

അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾ 

നാവിൽ നിറയാൻ പ്രകാശം ചൊരിയണം

ദേവീ മൂകാംബികേ സരസ്വതീ... !


കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽ

കാലത്തിനൊത്ത രചനകൾ തീർക്കാൻ

കാതിൽ വന്നുനിറയണം നല്ല ചിന്തകളും 

വാക്കുകളും അക്ഷരങ്ങളും!


താമരയിലാരൂഢമായിരിക്കും 

തവസ്വൽരൂപം ഹേമാംബികേ ജഗന്മയീ 

എൻ കണ്ണിൽ മനസ്സിൽ നിറയേണമേ സരസ്വതീശാസ്ത്രമയീ ദേവീ മൂകാംബികേ !


അമ്പത്തൊന്നക്ഷരങ്ങളും

ഹരീശ്രീഗണപതയേ നമഃഎന്നുചോല്ലുമ്പോൾ

മാനതാരിലും നാവിൻതുമ്പിലുമെൻ 

തൂലികത്തുമ്പിലും വന്നുനിറയാൻ,


കരകവിഞ്ഞു മാസ്മരികഭാവം

കൈവരാൻ വണങ്ങീടുന്നൂ വെള്ളപ്പൂക്കളിൽ

വസിക്കും വെള്ളപ്പട്ടുടുത്തവളെ, ദേവീ

അമ്മേ കൊല്ലൂരിൽ വാഴും സരസ്വതീ

ആനന്ദദായിനീ മൂകാംബികേ !


കാതോരമാംകേൾവികളിളെല്ലാം തിരു -

ജപമന്ത്രങ്ങളായ്,കാറ്റേറ്റുപാടും സർവ്വ-

ജഗത്തിങ്കലും നിറഞ്ഞിരിക്കുന്നുവല്ലോ

നിന്തിരുനാമങ്ങളാൽ,കാർത്യായനീ ദേവീ!


അവയെല്ലാമെന്നുമെൻ നാവിൽ

മന്ത്രണമായ് വിളയാടീടേണമേ സർവ്വാർത്ഥസാധികേ, 

കമലത്തിൽ വസിക്കും ദേവീ സരസ്വതീ മൂകാംബികേ... !

Loading comments…