120Log inSign up
by Udayachandran C Pഎന്റെ ആളുന്ന ആധി
Details

ഞാനുണരുന്ന മാത്രയിൽ,

എൻ മിഴികൾ തുറക്കുന്ന മാത്രയിൽ മാത്രമായ് 

ജീവന്റെ നാമ്പുണരുന്ന, സചേതനമാകുന്ന 

പാവമീ ഭുവനവുമീപ്രപഞ്ചവും,

കഷ്ടം, ഞാൻ കണ്ണടക്കുന്ന മാത്രയിൽ 

ജീവനറ്റില്ലാത്തതായ് തീരുമെന്നതാണെൻ 

ആധിയും വ്യസനവും!

Loading comments…