പ്രിയ ഡയറി,
ഇന്ന് 28 ആം തിയതി. വീട്ടിൽ കറണ്ടില്ല. വേഗം വരും എന്നാണ് വിചാരിച്ചതു. പക്ഷെ ഈ പ്രാവശ്യം കറണ്ട് വരാൻ വൈകി. വീട്ടിൽ ഇല്ലെങ്കിൽ തന്നെ നല്ല ചൂടാണ്, ഇതിൽ കറണ്ടും ഇല്ലെങ്കിൽ എന്താവും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. ഫാൻ ഇല്ലാത്തതിന്റെ കഷ്ടം അപ്പോളാണ് മനസ്സിലായത്. എന്തില്ലെങ്കിലും സഹിക്കാം പക്ഷെ ഫാൻ ഇല്ലെങ്കിൽ പെട്ട് പോവും എന്ന് മനസ്സിലായി. അത് വരെ ഫാൻ ഒരു ആവശ്യ സാധനമാണെന്നു അറിയാം. പക്ഷെ അതില്ലെങ്കിൽ വീട്ടിൽ ഇരിക്കാൻ പറ്റില്ല എന്ന് ഇപ്പോൾ മനസ്സിലായി. കറണ്ട് വന്നതിനു ശേഷം ആ ഫാനിൻറെ മുന്നിൽ നിൽക്കുമ്പോൾ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല.
Loading comments…