120Log inSign up
by airamul anha🪄𝗙𝗢𝗥𝗕𝗜𝗗𝗗𝗘𝗡 𝗜𝗡 𝗟𝗢𝗩𝗘🪄
Details

🪄𝗙𝗢𝗥𝗕𝗜𝗗𝗗𝗘𝗡 𝗜𝗡 𝗟𝗢𝗩𝗘🪄


·˚ ༘₊· ͟͟͞͞꒰➳ Part-1














ആരോ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.... നമ്മൾ ജീവിക്കുന്നതിന്ന് ഒക്കെ ഓരോരോ കാരണങ്ങൾ ഉണ്ടെന്ന്.... ഒന്നെങ്കിൽ നമ്മളാ കാരണം നേടിയെടുക്കും അല്ലെങ്കിൽ നമ്മൾ മരിക്കുന്നതിന് മുൻപ് ആ കാരണം നേടിയെടുക്കാൻ ഉള്ളവരെ നിയോഗിക്കും......


എന്റെ ജീവിതത്തിൽ ഞാൻ ആ നിയോഗിക്കപ്പെട്ടവരിൽ ഒരാളാണ്....!!


തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണെന്ന് കേട്ടിട്ടുണ്ട്... പക്ഷെ തിരിച്ചു വേണം എന്ന് പോലും ആഗ്രഹിക്കാതെ സ്നേഹിക്കുന്നതും മനോഹരമായ ഒന്നാണെന്നു അറിഞ്ഞ ആ നിമിഷം...!


അയാൾക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിട്ടു പോലും ഞാൻ അയാളെ ആകാതമായി പ്രണയിക്കുന്നുണ്ട്.....അയാളെ മനസ്സിലാക്കുന്നുണ്ട്...


കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ അവൾ തുടച്ചുനീക്കി കൊണ്ട് തന്നെ ബാക്കി എഴുതി കൊണ്ടിരുന്നു....


പ്രണയം ഏത് തരത്തിലും ഉണ്ടാവുമെങ്കിലും നഷ്ടമാവുമെന്നുറപ്പുണ്ടായിട്ടും ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും അവർ ഒരുമിച്ച് ആ നഷ്ടപ്രണയത്തെ മുന്നോട്ട് നേരിട്ടിരുന്നു...അവരെ രണ്ടുപേരെയും അടർത്തി മാറ്റാൻ പറ്റാത്ത അവരെ വീണ്ടും വീണ്ടും തമ്മിൽ ഇഴച്ചു ചേർക്കുന്ന എന്തോ അവരിൽ ഉള്ളതുപോലെ...!



മൂന്ന് പെൺകുട്ടികളുടെ കഥ...എല്ലാവരിൽ നിന്നും വ്യത്യസ്തമായ ഒരനശ്വര പ്രണയത്തിന്റെ കഥ....ആരും തന്നെ വിശ്വസിക്കാൻ ശ്രമിക്കാത്ത അല്ലേൽ വിശ്വാസയോഗ്യമല്ലാത്ത ഒരു കഥ... അല്ല..ശെരിക്കും അത് ഞങ്ങളുടെ ജീവിതം തന്നെയല്ലായിരുന്നോ???



കൊഴിഞ്ഞു പോയ മനോഹരമായ ദിനങ്ങൾ ആ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറി വന്നതും ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ മനസ്സിൽ തെളിഞ്ഞ ചിത്രങ്ങൾ വരികളായി ഡയറിയിലേക്ക് പകർത്തികൊണ്ടിരുന്നു....!!




✫✫✫✫✫✫✫✫✫✫✫✫✫✫✫✫✫✫✫✫✫




(8 വർഷങ്ങൾക്ക് മുൻപ്)








Katana യിൽ നിന്നും ഉറ്റികൊണ്ടിരിക്കുന്ന ചോര തുള്ളിയിലേക്ക് ഒരു പേടിയോടെ അവൾ നോക്കി നിന്നു.....അവന്റെ കാലുകൾ അവളുടെ നേരെ ചലിച്ചതും അവന്റെ ചുണ്ടിൽ ഒരു പുച്ഛം കലർന്ന ചിരിയുണ്ടായിരുന്നു......!!!!!!








(തുടരും)










ബെഡിൽ ചാരി ഇരുന്നുകൊണ്ടവൾ ഓരോ വരികളും മനസ്സിലേക്ക് പകർത്തി....വിടർന്നു പോയിരുന്നു അവളുടെ കണ്ണുകൾ..


ആകാംഷ നിറഞ്ഞിരുന്നു അവളിൽ...




തന്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റോറിയിലെ ഇന്നത്തെ പാർട്ട് വായിച്ചതും മൈൻഡ് ഒക്കെ blank ആയത് പോലെ തോന്നി അവൾക്ക്....ഒരു കൈ താടിക്കും കൊടുത്തു അവൾ ഒരു നിമിഷം സീലിങ്ങിലേക്കും നോക്കി ഇരുന്നുപോയി...




രാത്രിയെ മനോഹരമാക്കുന്ന നിലാ വെളിച്ചം വിൻഡോ കടന്നു അവളുടെ റൂമിലേക്ക് പ്രകാശം പരത്തിയിരുന്നു...അവളിപ്പോഴും ആ പാർട്ടിൽ മനസ്സുടക്കി കൊണ്ട് ആലോചനയിൻ മുഴുകിയിരിക്കാണ്..




“എന്നാലും ആലിനെ ഒക്കെ സമ്മതിക്കണം....എന്ത് അടിപൊളിയാണ് അവൾ എഴുതിയിരിക്കുന്നെ... ശെരിക്കും അതിൽ ജീവിക്കുന്ന പൊലെ ഫീൽ ആവുന്നു...She is brilliant...ഒരു കോമെഡി പ്ലോട്ടിൽന്ന് എത്ര പെട്ടെന്ന ഒരു സീരിയൽ കില്ലിംങ്ലേക്ക് അവളെ റൈറ്റിംഗ് അവൾ കൊണ്ടു വന്നത്..... അതും അത്രക്ക് ഡെപ്ത്തിൽ എഴുതുന്നെ“




”എന്നാലും എനിക്ക് എന്ത് കൊണ്ടാ ഈ 𝗟𝗼𝘀𝘁 വായിക്കുമ്പോ ഇത്രക്കും interesting ആയിട്ട് തോന്നുന്നേ and mainly waish.. എന്ത് കൊണ്ട്...എന്ത് കൊണ്ടാ അവന്റെ പാർട്ട് വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ എനിക്ക് അനുഭവപ്പെടുന്നെ....അവൻ ഇത്രക്കും ക്രൈം ചെയ്തിട്ടും ഒരു villain ആയിട്ടും why...??എനിക്ക് അവൻ attractive ആയിട്ട് തോന്നുന്നേ? അവൻ റിയൽ അല്ല എന്ന് എനിക്ക് അറിയാം...എന്നിട്ടും റിയൽ ആണെന്ന് തോന്നുന്നത് എന്തുകൊണ്ടാ...ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് ആവും... "


മനസ്സിലുള്ളതെല്ലാം ഒറ്റയടിക്ക് സ്വയം ചോദിച്ചവൾ ഇരു കൈകളും തലയിൽ കൈ വെച്ചു ഇരുന്നു പോയി...


"ഇനി എങ്ങാനും അവർ റിയൽ ആവോ.... ഏയ്യ് 👀“


സ്വയം ചോദിച്ചവൾ തല കുടഞ്ഞു..


"OH MY GOD ഇന്നേ ഹോസ്പിറ്റൽ കാണിക്കണ്ടേ സമയം ആയിട്ടുണ്ട് 👀എന്തൊക്കെയാ ഞാനീ ചിന്തിച്ചു കൂട്ടിന്നെ...."


”അൻഹാാാാ...."


സ്വയം ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നവൾ ആ വിളി കേട്ടതും നിശബ്ദതയായി കൊണ്ട് ഡോറിനരികിൽ വന്നു നിൽക്കുന്ന സ്ത്രീയെ നോക്കി...


”ന്താ മ്മാ"


നെറ്റി ചുളിച്ചു ചോദിച്ചവൾ...




”ആ ഫോൺ എടുത്ത് വെച്ച് ഇയ്യ് ഉറങ്ങില്ലേൽ പിന്നെ ആ ഫോൺ ന്റെ മോൾ കാണുല"


അവളെ കണ്ണുരുട്ടി നോക്കികൊണ്ട് അവളെ ഉമ്മ കടുപ്പിച്ചു പറഞ്ഞതും 




"Ok മമ്മി..."




അതും പറഞ്ഞവൾ ചുണ്ടു കോട്ടി കൊണ്ട് ഫോൺ ടേബിളിൽ വെച്ചു..അത് കണ്ടതും അവളെ ഒന്നൂടെ കടുപ്പിച്ചു നോക്കികൊണ്ട് ഉറങ്ങാൻ പറഞ്ഞു അവളെ ഉമ്മ അവിടെന്ന് പോയി...


'അല്ലേലും ഈ മമ്മിമാരുടെ സ്ഥിരം ഭീഷണി ആണല്ലോ ഫോൺ പൊട്ടിക്കണ്ടേൽ അത് ചെയ് ഇത് ചെയ്... ഹാ പറഞ്ഞിട്ട് കാര്യല്ല typical മമ്മിസ്... '



അതും പറഞ്ഞു ഉമ്മി പോയ വഴിയേ കൊഞ്ഞനം കുത്തി പ്രതിഷേധം അറിയിച്ചവൾ എണീറ്റു പോയി ഡോർ അടച്ചു തിരിഞ്ഞതും തുറന്നു കിടന്ന ജനലുകൾ കണ്ടു മുടിയൊക്കെ കയ്യാൽ വെറുതെ ഒന്ന് ഒതുക്കി കൊണ്ട് അവൾ ജനാലയുടെ അടുത്തേക്ക് നടന്നു..




"ഹാ...അല്ലേലും ലോസ്റ്റിൽ ഒക്കെ അല്ലെ ജനലിന്റെ പുറത്തേക്ക് നോക്കിയാൽ ഇങ്ങോട്ട് നോക്കി നിക്കുന്ന മാസ്ക്ക് മാനേയും,,സീരിയൽ കില്ലേറിനെയും ഒക്കെ കാണാ,,ഇവിടെ വല്ല പട്ടിനേയും പൂച്ചനെയും കണ്ടാൽ തന്നെ ഭാഗ്യം.... പുച്ഛമാടോ കേരളമേ എനിക്ക് നിങ്ങളോട് 😏“


അതും പറഞ്ഞു പുച്ഛിച്ചവൾ ജനൽ അടച്ചു ബെഡിന്റെ അടുത്തേക്ക് നടന്നതും ഒരു കാലു മറ്റേ കാലിൽ തട്ടി കമിഴ്ന്നു അടിച്ചു വീണു...


"മ്മ്മാആ..."



അലറി പോയവൾ...അവിടെ തന്നെ ഇരുന്നവൾ കാൽ നന്നായോന്ന് തിരുമ്മി...



"ഓഹ് അല്ലേലും ആവിശ്യല്ലാത്ത സമയത്ത് കാൽ പോലും പണി തരും..വീഴൽ ഇപ്പോ സ്ഥിരം ആയിരിക്കാ...ഇനി കേരളത്തെ പറ്റി പറഞ്ഞത് അയ്ൻ പിടിച്ചു കാണൂലെ..."


സ്വയം ഓരോന്ന് പിറുപിറുത്തവൾ പതിയെ എഴുന്നേറ്റ് ബെഡിൽ പോയി കിടന്നു...


”പടച്ചോനെ ഇന്നെങ്കിലും... At least ഇന്നെങ്കിലും എന്നും സ്വപ്നത്തിൽ വരുന്നവന്റെ മുഖം കാണിച്ചു തരണേ... "


അവൾ മേലേക്ക് നോക്കി പ്രാർത്ഥിച്ചു കൊണ്ട് തല വഴി പുതപ്പ് മൂടി...


  


           ──────⊹⊱✫⊰⊹──────






(ഇതേ സമയം മറ്റൊരിടത്തു)




ഇന്നായിരുന്നു അവളുടെ ഓഫീസിലെ first day....working time കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി ഹോസ്റ്റലിലേക്ക് വേണ്ടിയുള്ള കുറച്ചു സാധങ്ങൾ വാങ്ങാൻ കയറിയതും സമയം നന്നായി ഇരുട്ടിയിരുന്നു....




ഒരു കയ്യിൽ കവറും മറു കയ്യിലായി ബാഗും മുറുക്കെ പിടിച്ചു കൊണ്ടവൾ ഹോസ്റ്റലിലേക്കുള്ള റോഡിലേക്ക് കയറിയതും പെട്ടെന്ന് സ്ട്രീറ്റ് ലൈറ്റ് മിന്നാൻ തുടങ്ങി....അവൾ ഒരു പകപോടെ ചുറ്റും ഒന്ന് വീക്ഷിച്ചു കൊണ്ട് പതിയെ മുന്നോട്ട് നടന്നു...ആ നിമിഷം അവളെക്കെന്തോ വല്ലാത്ത പേടി തന്നെ മൂടുന്ന പൊലെ തോന്നി... അതിന്റെ ആഴം കൂട്ടാൻ ആയി തന്റെ പുറകെ ആരോ തന്നെ പിന്തുടർന്ന് വരുന്നുണ്ടെന്ന തോന്നൽ...




പുറകിലേക്ക് തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഇല്ലാതെ അവൾ നടത്തതിന്റെ വേഗത കൂട്ടി... പുറകിലുള്ള ആൾ തന്റെ അടുത്തേതാൻ ആയ പൊലെ അവൾക്ക് ഫീൽ ആയ നിമിഷം തിരിഞ്ഞു പോലും നോക്കാതെ കഴിയും വേഗത്തിൽ അവൾ ഓടിയിരുന്നു....




  


          ──────⊹⊱✫⊰⊹──────




നിർത്താതെ ഉള്ള അലാറത്തിന്റെ ശബ്ദം കേട്ടുകൊണ്ടാൻ അവൾ കണ്ണുകൾ വലിച്ചു തുറന്നത്...




തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു.... തലയിൽ  കൈ വെച്ചു അവൾ ഇരുന്നു ഒരു നിമിഷം ഇരുന്നു... പിന്നെ കണ്ണോണ്ണടച്ചു തുറന്നു കണ്ണ് തിരുമ്മി എഴുന്നേൽക്കാൻ നിന്നതും


മുന്നിലുള്ള കാഴ്ച കണ്ട് അനങ്ങാൻ പോലും ആവാതെ സ്റ്റക്ക് ആയി നിന്നുപോയി...കുറച്ചു നിമിഷത്തിന് ബോധം വന്നതുപോലെ അവൾ ചുറ്റും കണ്ണോടിച്ചു... അന്താളിപ്പ് അവളിൽ നിറഞ്ഞിരുന്നു...




“പടച്ചോനെ ഇതേത് സ്ഥലം 😱"




ഒരാലർച്ചയോടെ അവൾ ചോദിച്ചു പോയി...പിന്നീട് മുഖവും കയ്യൊക്കെ ഒന്ന് തടവി നോക്കി...




"ഏയ് റിയൽ ആവാൻ ഒരു വഴിയും ഇല്ലാ...ഇതൊക്കെ വെറും സ്വപ്നം ആയിരിക്കും 😏ഉറക്കത്തിന്ന് ഞാനിതുവരെ എഴുന്നേറ്റില്ലേ..." 




തലകൊന്ന് തട്ടി കൊണ്ടവൾ പറഞ്ഞു ചുറ്റും നോക്കി...വീണ്ടും അതേ കാഴ്ചകൾ... അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല...


അവൾ കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് കൈയിൽ അമർത്തി നുള്ളി...




"ആഹ്...വേദന.. വേദന ഉണ്ടല്ലോ... അപ്പോ.. അപ്പോ.. ഇത്.. സ്വ-സ്വ-സ്വപ്‍നം അല്ലെ😱..... ഞാൻ ഇതെങ്ങനെ ഇവിടെ എത്തി.....ഇതെന്റെ room അല്ലാലോ..."




പകപോടെ സ്വയം പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും കാലുകൾ തറയിലേക്ക് വെച്ചു കൊണ്ട് വേഗത്തിൽ എഴുന്നേറ്റു... ചുറ്റും ഒന്നു കറങ്ങി കൊണ്ട് കണ്ണോടിച്ചു...



വലിയ ഒരു റൂം പോലെ തോന്നിക്കുന്ന ഒരു ഹാൾ ആയിരുന്നു അത്..... എന്നാൽ മുന്നിലെ ഇരുവശത്തായി രണ്ട് ഡോറും...അവൾ ആ ഡോറിന്റെ അടുത്തേക്ക് പോയി ഡോർ തുറക്കാൻ ശ്രമിച്ചതും തുറക്കാൻ കഴിയാത്തത് കണ്ട് ചുറ്റും ഒന്ന് കണ്ണോടിച്ചിരുന്നു...'ഇനി വല്ല ക്യാമറ ഉണ്ടെങ്കിലോ..'മനസ്സിൽ ഉയരുന്ന ആശങ്കയോടെ മനസ്സിൽ പറഞ്ഞവൾ...




          ──────⊹⊱✫⊰⊹──────




ഉറക്കത്തിൽ നിന്നും പതിയെ മയക്കം വിട്ട് ഉണർന്നവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു... പിന്നീട് അവിടെന്ന് ഇറങ്ങി കണ്ണുകൾ തിരുമ്മി നേരെ കാണുന്ന ഡോർ തുറന്നു... ഉറക്കത്തിന്റെ ആലസ്യം അവളിൽ നിറഞ്ഞിരുന്നു... കണ്ണുകൾ ഒന്നുകൂടെ തിരുമ്മി അവൾ മുന്നിലേക്ക് നോക്കിയതും തന്നെ കണ്ണു വിടർത്തി നോക്കി നില്കുന്നവളെ കാണെ അവൾ നെറ്റി ചുളിച്ചു...




"നീ ആരാ ഹാലയുടെ ഫ്രണ്ട് ആണോ"




ഒന്നുകൂടെ കണ്ണുകൾ തിരുമ്മി അവൾ മുന്നിലുള്ള പെൺകുട്ടിയോട് ചോദിച്ചു... അത് കേൾക്കെ ആ പെൺകുട്ടി വായും പൊളിച്ചവളെ നോക്കി നിന്നു...




അവളുടെ മറുപടി ഒന്നും കാണാഞ്ഞിട്ട് ഉറക്കം വിട്ട് മാറാത്ത മുഖഭാവത്തോടെ അവളൊന്ന് നെറ്റ്‌ച്ചുളിച്ചു നോക്കികൊണ്ട് ആ പെണ്ണിനെ കടന്ന് മുന്നിലേക്ക് പോയതും ചുമരിൽ തല ഇടിച്ചു അവിടെ നിന്നുപോയി...




"ആഹ്... അല്ല ഇവിടെ ഒരു കിച്ചൻ ഉണ്ടായിരുന്നല്ലോ.... നീ കണ്ടാർന്നോ😿"




ഇടിച്ച വേദനയിൽ തല തിരുമ്മി കൊണ്ടവൾ ഇപ്പോഴും തന്നെ കണ്ണുവിടർത്തി നോക്കുന്നവളോട് ചോദിച്ചു... അവൾ അപ്പോ തന്നെ ഇല്ലെന്ന് തലയാട്ടി....




"ശേ... നീ മിണ്ടൂലെ.. കോപ്പ്... അല്ല ഇവിടെ ഇവിടെ ഒരു ഡോർ ഉണ്ടായിരുന്നല്ലോ... 👀"




ചുമരിൽ ഒക്കെ ഒന്ന് തൊട്ടു നോക്കികൊണ്ട് അവൾ പറഞ്ഞതും മറ്റവളും ചുമരിൽ ഡോർ തപ്പാൻ തുടങ്ങി... 


അത് കണ്ടതും ആദ്യാത്തവൾ തപ്പൽ നിർത്തി മറ്റവളെ ഒന്ന് അന്തം വിട്ട് നോക്കികൊണ്ട് ചുറ്റും കണ്ണോടിച്ചതും അന്തം വിട്ട് ഒറ്റ നിർത്തം ആയിരുന്നു... 


അവളെ നിൽപ്പ് കണ്ടപ്പോൾ മറ്റവൾക്ക് താൻ കുറച്ചു മുന്നെ room എങ്ങനെ മാറിയെന്നു അറിയാതെ ഞെട്ടി നിന്നതാണ് ഓർമ്മ വന്നത്...




'ആ.. ഇപ്പോ എങ്ങനെ ഇരിക്കുന്ന്...'എന്ന ബാവമാണ് അവളിൽ...




""OH MY GODDDDDDDDDDD""




ചുറ്റും ഞെട്ടലോടെ നോക്കികൊണ്ട് വീണ്ടും വീണ്ടും കണ്ണുകൾ തിരുമ്മി കൊണ്ട് അവൾ അലറി... അവളെ അലർച്ച കെട്ട് മറ്റവൾ ചെവി പൊത്തി പോയി...




"ഞാൻ... ഞാൻ എങ്ങനെ ഇവിടെ..."




നെഞ്ചത്ത് കൈ വെച്ചു പറഞ്ഞവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... എന്തൊക്കെയോ മനസ്സിലേക്ക് വരുന്ന പൊലെ തോന്നി അവൾക്ക്...ഓഫീസിൽ നിന്നും ഇറങ്ങിയത് സാധനങ്ങൾ വാങ്ങിയത് പിന്നെ.. പിന്നെ ആരോ പിറകിൽ വരുന്ന പൊലെ... മനസ്സിൽ ഓരോന്ന് ഓർത്തെടുക്കാൻ ശ്രമിച്ചവളെ മറ്റവൾ പിടിച്ചു വെച്ചു...അതോടെ അവൾ ചിന്ത നിർത്തി മറ്റവളെ നോക്കി...






"ഞാൻ ഇതെവിടെയാ..."


വിട്ടുമാറാത്ത ഞെട്ടലോടെ അവൾ ചോദിച്ചു...


"ആവോ🥲"


"നീ ഏതാ "


"ആവോ 🥲"


"എഹ് 👀"


"ശേ .... സോറി.. ഞാൻ അൻഹ..

𝗔𝗶𝗿𝗮𝗺𝘂𝗹 𝗮𝗻𝗵𝗮 ou tum khon? 👩🏻‍🦯" 


അന്നു അവളെ തൊണ്ടികൊണ്ട് ചോദിച്ചു...


"Aira 


𝗔𝗺𝗮𝗶𝗿𝗮 𝗮𝗹𝗶𝗻


Samjjaah betti..."



ഐറു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ ടോണിൽ തന്നെ മറുപടി പറഞ്ഞു... അവളെ പെട്ടന്നുള്ള മാറ്റം കണ്ട് അന്നു ഒന്ന് ഞെട്ടിയെങ്കിലും ഐറു അതൊന്നും നോക്കാതെ ആ room ഒന്നാക്ക് വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു...




           ──────⊹⊱✫⊰⊹──────


{ഐറു}




ഇതേതാ സ്ഥലം???




ഞാൻ എങ്ങനെ ഇവിടെ എത്തി??? 🤨




ഇന്നലെ രാത്രി ഓഫീസിൽ നിന്നും ഇറങ്ങിയ വഴിയായിരുന്നു... സാധങ്ങൾ വാങ്ങി തിരിച്ചു വരുന്ന വഴി ആരോ... ബാക്കി ഒന്നും ഓർമ്മ കിട്ടുന്നില്ലലോ.. അതെന്താ... അല്ല ഇവളാരാ...??


ഇനി ഞങ്ങളെ ആരെങ്കിലും കിഡ്നാപ് ചെയ്തതാണോ??




ഓരോന്ന് ആലോചിച്ചു ഞാൻ കിടന്ന മുറിയിലേക്ക് കയറിയതും അതൊരു ചെറിയ മുറിയായിരുന്നു.....പക്ഷെ ഏതൊരു റൂമിണെങ്കിലും ഡോർ തുറന്നാൽ ഹാളിലെക്കല്ലേ പോവുക പക്ഷെ ഇതെന്താ ഇങ്ങനെ....?




ഡോർ തുറന്നാൽ എനിക്ക് കാണാൻ പറ്റുന്നത് ഇവളെ ബെഡ്‌റൂമാണ് .... How is that possible?ഇനി ഇത് വല്ല ട്രാപ്പും ആവുമോ?




         ──────⊹⊱✫⊰⊹──────




ഐറു തലയും പുകഞ്ഞ് ആലോചിക്കുന്നതിന്റെ ഇടക്കാണ് അവൾ അത് ശ്രദ്ധിച്ചത്.... അവളുടെ മുറിയുടെ അപ്പുറത് തന്നെ വേറെ ഒരു ഡോറും ഉണ്ട് അവൾ ഓടി ചെന്ന് അത് തുറക്കാൻ ശ്രമിച്ചതും അത് തുറക്കാൻ കഴിയുന്നില്ലായിരുന്നു......




Annu ആണെങ്കിൽ ഐറുന്റെ റൂം കാണുന്നതിന്റെ തിരക്കിലായിരുന്നു.... അവൾ ഐറുന്റെ ബെഡിലേക്ക് കയറിയതും അവിടെ ഒരു കവർ കണ്ട് അതെടുത്തു നോക്കി...അവൾ അത് തുറന്നു നോക്കിയതും കവർ നിറയെ ആപ്പിൾ കണ്ട് അവളുടെ കണ്ണു സന്തോഷത്താൽ വിടർന്നുപോയി...






(കുറച്ചു നിമിഷങ്ങൾക്ക് ശേഷം)




ഐറുന്റെ മടിയിൽ തലവെച്ചു കണ്ണുകൾ അടച്ചു കിടക്കുന്ന അന്നു ...ആപ്പിൾ കടിച്ചു പറിച്ചു തിന്നുന്നതിന്റെ തിരക്കിൽ ഐറുവും....




"അതെ.... 😕"




അന്നു വിളിച്ചതും അവിടെ ഒരു റെസ്പോണ്ടും ഇല്ല...




"അതെ........🙁"




മറുപടി ഒന്നും വരുന്നേ കാണാഞ്ഞിട്ട് അന്നു അവളെ കുറച്ചു ഉച്ചത്തിൽ വിളിച്ചു... ഐറു അതെല്ലാം അറിയുന്നുണ്ടേലും തിന്നുന്ന തിരക്കിൽ ആയത് കൊണ്ട് അവൾ അതൊന്നും mind ആക്കാൻ പോയില്ല... തിന്നുന്ന സമയത്ത് അവളെ ആരും ശല്ല്യം ചെയ്യുന്നത് അവൾക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്...






"അതേ.. നമ്മൾ 🤧"




അന്നു എന്തോ പറയാൻ വന്നതും പെട്ടെന്ന് മറുവശത്തെ റൂം തുറക്കുന്ന ശബ്‌ദം കേട്ട് രണ്ടുപേരും മുഖത്തോട് മുഖം നോക്കി... പിന്നെ എന്തോ തീരുമാനിച്ച മട്ടിൽ ടേബിളിന്റെ മുകളിൽ നിന്നും ഫ്ലവർ vase കയ്യിലെടുത്തു പരസ്പരം നോക്കി തലയാട്ടി ഡോർ ന്റെ ഇരുവശത്തും നിന്നു... അതേ സമയം അ ഡോർ തുറക്കപ്പെട്ടിരുന്നു....




(തുടരും)






 ഈ ഒരു ആപ്പിലെ എന്റെ ആദ്യത്തെ സ്റ്റോറി ആണിത്..... തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിച്ച് വായിച്ച് review തരുക 🫰🏻


𝗬𝗢𝗨𝗥𝗦 𝗔𝗜𝗥𝗔𝗠𝗨𝗟 𝗔𝗡𝗛𝗔🤍

Loading comments…